കൊളംബിയ: വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ സ്വന്തം രാജ്യത്തുകയറി പിടിച്ചുകൊണ്ടുപോയതുപോലെ തന്നെയും കൊണ്ടുപോകാൻ ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വന്നെന്നെ പിടിക്കു, ഞാനിവിടെ നിങ്ങളേയും കാത്തിരിക്കുകയാണെന്നും ഗുസ്താവോ പറഞ്ഞു. യുഎസ് ബോംബിട്ടാൽ കൊളംബിയയിലെ സാധാരണക്കാരായ കർഷകർ മലനിരകളിൽ ആയിരക്കണക്കിന് ഗറില്ല പോരാളികളായി മാറും. ജനങ്ങൾ നെഞ്ചേറ്റുന്ന പ്രസിഡന്റിനെ തൊട്ടാൽ ഈ നാട്ടിലെ ജനതയുടെ പോരാട്ടവീര്യം അഴിച്ചുവിടുമെന്നും ഗുസ്താവോ മുന്നറിയിപ്പ് നൽകി. ‘ഇനിയൊരിക്കലും ആയുധം തൊടില്ലെന്ന് ഞാൻ സത്യം ചെയ്തതാണ്. പക്ഷേ, എന്റെ മാതൃഭൂമിക്കുവേണ്ടിയാണെങ്കിൽ, ഞാൻ […]









