തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാറിനെതിരെ തെളിവുകൾ കൂടുതൽ ശക്തമാക്കി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിൻറെ വാദം തെറ്റാണ്. അതുപോലെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർധനും പോറ്റിയുമടക്കമുള്ള പ്രതികൾ ബെംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തി. കൂടാതെ പിടിക്കപ്പെട്ടാൽ എന്തുചെയ്യണമെന്നടക്കം തീരുമാനമെടുത്തിരുന്നുവെന്നും എസ്ഐടി വെളിപ്പെടുത്തുന്നു. അതേസമയം സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് […]









