വാഷിങ്ടൺ: അടിച്ചമർത്തലുകൾക്കിടയിലും ഇംപീച്ച്‌മെന്റ് നടപടികളെ ഭയന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചില്ലെങ്കിൽ തന്നെ ഡെമോക്രാറ്റുകൾ ഇംപീച്ച് ചെയ്യുമെന്ന് ട്രംപ് പാർട്ടിക്ക് മുന്നറിയിപ്പ് നൽകി. വാഷിങ്ടണിൽ നടന്ന റിപ്പബ്ലിക്കൻ എംപിമാരുടെ യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയത്. ‘നിങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കണം, വിജയിച്ചില്ലെങ്കിൽ, അവർ എന്നെ ഇംപീച്ച് ചെയ്യാൻ ഒരു കാരണം കണ്ടെത്തും’ ട്രംപ് പറഞ്ഞു. യുഎസ് പ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ഭിന്നതകൾമാറ്റിവെച്ച് […]









