
പെട്രോൾ വില വർദ്ധനവ് സാധാരണക്കാരന്റെ ബജറ്റിനെ ബാധിക്കുമ്പോൾ, വാഹന വിപണിയിൽ ഇപ്പോൾ മൈലേജ് കിംഗ്‌സിനാണ് ഡിമാൻഡ്. ഹോണ്ട, ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ പ്രമുഖ കമ്പനികൾ കൂടുതൽ ഇന്ധനക്ഷമത നൽകുന്ന 100cc, 125cc ബൈക്കുകളുമായി വിപണി പിടിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന മുൻനിര ബൈക്കുകളെ പരിചയപ്പെടാം.
ബജാജ് പ്ലാറ്റിന 100
കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റിന രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോംഗ്-ട്രാവൽ സസ്‌പെൻഷനും കംഫർട്ട് സിറ്റും ഈ ബൈക്കിന്റെ പ്രത്യേകതയാണ്.
മൈലേജ്: ഏകദേശം 70 കി.മീ/ലിറ്റർ.
വില: 65,407.
ടിവിഎസ് സ്പോർട്
മൈലേജിന്റെ കാര്യത്തിൽ പ്ലാറ്റിനയോട് നേരിട്ട് മത്സരിക്കുന്ന മോഡലാണിത്. 109.7 സിസി എൻജിൻ കരുത്ത് പകരുന്ന ഈ ബൈക്ക് ലിറ്ററിന് മികച്ച ദൂരം വാഗ്ദാനം ചെയ്യുന്നു.
മൈലേജ്: ഏകദേശം 70 കി.മീ/ലിറ്റർ.
വില: 55,500 മുതൽ.
ഹീറോ സൂപ്പർ സ്പ്ലെൻഡർ
125 സിസി സെഗ്‌മെന്റിലെ വിശ്വസ്തനായ ഈ താരം കരുത്തും ഇന്ധനക്ഷമതയും ഒരുപോലെ നൽകുന്നു. ക്ലാസിക് ലുക്കും മികച്ച റൈഡിംഗ് കംഫർട്ടും ഇതിന്റെ പ്രത്യേകതയാണ്.
മൈലേജ്: ഏകദേശം 70 കി.മീ/ലിറ്റർ.
വില: 79,118.
ഹീറോ എക്സ്ട്രീം 125R
സ്പോർട്ടി ലുക്കും പ്രകടനവും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള മോഡലാണിത്. 125 സിസി എൻജിൻ കൂടുതൽ കരുത്ത് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും മികച്ച മൈലേജ് നിലനിർത്താൻ ഇതിന് സാധിക്കുന്നു.
മൈലേജ്: ഏകദേശം 66 കി.മീ/ലിറ്റർ.
വില: 1.09 ലക്ഷം.
ഹോണ്ട SP 125
ഹോണ്ടയുടെ കരുത്തുറ്റ എൻജിനും പ്രീമിയം ലുക്കുമാണ് ഇതിന്റെ പ്രധാന ആകർഷണം. കൂടുതൽ പവർ നൽകുന്നതിനാൽ ഇന്ധനക്ഷമതയിൽ നേരിയ വ്യത്യാസം കാണാം.
മൈലേജ്: ഏകദേശം 63 കി.മീ/ലിറ്റർ.
വില: 98,038.
The post പെട്രോൾ അടിച്ച് മടുത്തോ? ഇതാ ഇന്ത്യയിലെ മൈലേജ് കിംഗ്‌സ്! ലിറ്ററിന് 70 കി.മീ ഓടുന്ന പുലിക്കുട്ടികൾ ഇവരൊക്കെയാണ് appeared first on Express Kerala.









