കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടി ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 21 വരെയാണ് ഹൈക്കോടതി നീട്ടിയത്. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കോടതി കക്ഷി ചേർത്തു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരാനുള്ള പരാതിക്കാരിയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മറുപടി സത്യവാങ്മൂലം നൽകും. മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ച സമയം […]









