വാഷിങ്ടൺ: വെനസ്വേലയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലൻഡ് അമേരിക്കയുടേതാണെന്ന അവകാശവാദം ആവർത്തിച്ച ട്രംപ് അതു പിടിച്ചെടുക്കുകതന്നെ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ ഇതിനെതിരെ ഏഴു യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തി ഗ്രീൻലൻഡിനുവേണ്ടി ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്‌സനെ പിന്തുണച്ച് യുകെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളുടെ നേതാക്കളാണു പ്രസ്താവനയിറക്കിയത്. ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപിന് ഒരു അധികാരവുമില്ലെന്നായിരുന്നു മെറ്റേ ഫ്രെഡ്‌റിക്‌സന്റെ പ്രസ്താവന. അതേസമയം ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമാണു ഗ്രീൻലൻഡ്. […]









