കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ യുവതിയോട് സമീപത്ത് […]









