തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തോരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് ബാലറ്റിൽ പേരെഴുതാത്തതിന്റെ പേരിൽ വോട്ട് അസാധുവായത്. തെരഞ്ഞെടുപ്പിൽ ബാലറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടർന്നാണ് വോട്ട് അസാധുവായത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം സാധാരണ ഗതിയിൽ കൗൺസിലർമാർക്ക് ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഒരു പോലീസ് ഉദ്യോഗസ്ഥയായിരുന്നയാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് […]









