കോട്ടയം: തന്റെ സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ക്രിസ്തുമസിന്റെ സമയത്തും പിന്നീടും അവരോട് ചോദിച്ചപ്പോഴും മത്സരിക്കാനില്ലെന്നാണ് രണ്ട് പേരും വ്യക്തമാക്കിയിട്ടുള്ളതെന്നും എംഎൽഎ. തന്നോട് പാർട്ടിയോ, സഹോദരിമാരോ സംസാരിക്കാത്ത കാര്യത്തിൽ എങ്ങനെ താൻ അഭിപ്രായം പറയും. തുടരെത്തുടരെയുള്ള ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോ കുടുംബത്തിൽ സഹോദിമാരുമായി എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി എന്നോട് എന്ത് […]









