ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്. ടെഹ്‌റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും വെടിയേറ്റാണ് കൊലപ്പെട്ടത്. പ്രതിഷേധം ആരംഭിച്ചതു മുതൽ 63 മരണം സംഭവിച്ചുവെന്നാണ് മനുഷ്യവകാശ സംഘടന പുറത്തുവിടുന്ന കണക്ക്. അതേസമയം കലാപം അടിച്ചമർത്താൻ വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ മൊത്തം ഇന്റർനെറ്റും ഫോൺ കണക്ഷനുകളും ഭരണകൂടം നിർത്തലാക്കിയിരിക്കുകയാണ്. 31 പ്രവിശ്യകളിലും വ്യാപിച്ചുകിടക്കുന്ന പ്രക്ഷോഭം, തകർച്ചയിലായ ഇറാന്റെ സമ്പദ് […]









