തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചുള്ള പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഇതുസംബന്ധിച്ച് തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണെന്നും തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിൽ ഗൂഢഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഭരണഘടനാപരമായ മൂല്യങ്ങൾ മുറുകെ പിടിക്കുന്നയാളാണ് താനെന്നും വാർത്താസനമ്മേളനത്തിൽ എ കെ ബാലൻ കൂട്ടിച്ചേർത്തു. നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ […]









