കണ്ണൂര്‍: എ കെ ബാലന്റെ മാറാട് പരാമര്‍ശത്തെ പിന്തുണച്ച മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് ബാലന്റെ മാത്രം പ്രസ്താവന ആകുമെന്നാണ് കരുതിയത്. സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയ നേട്ടത്തിന് ഒരു കാലത്തും ഉപയോഗിക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയായിരിക്കുമെന്നാണ് ബാലന്‍ പറഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ പല മാറാടുകളും സംഭവിക്കുമെന്നും അയാള്‍ […]









