തിരുവനന്തപുരം: തൃശൂരിൽ നടക്കാനിരിക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളുടെ പേരുകളിൽ ഇനി താമരയെയും ഉൾപ്പെടുത്തി. ഇത്തവണത്തെ കലോത്സവ വേദികൾക്ക് വിവിധ പൂക്കളുടെ പേരുകളാണ് നല്കിയിരിക്കുന്നത്. എന്നാൽ, ആദ്യം വേദികളുടെ പേരുകളിൽ താമര ഉണ്ടായിരുന്നില്ല. അക്കാരണത്താൽ വിവാദങ്ങളും ഉയർന്നു. തുടര്‍ന്നാണ് വേദി 15ന് താമര എന്ന പേര് നൽകിയത്. നേരത്തെ വേദി 15ന് ഡാലിയ എന്ന പേരാണ് നൽകിയിരുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് […]









