വയനാട്: വയനാട് ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ പരിശോധന നടത്തിയ മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ. കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്ന് ചാണ്ടി ഉമ്മൻ പരിഹസിച്ചു. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് കഴിഞ്ഞ ദിവസം കണ്ടത്. യുഡിഎഫ് സർക്കാർ വന്നാൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വയനാട് ടൗൺഷിപ്പിൽ മന്ത്രി രാജൻ നടത്തിയത് പരിശോധനാ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. ഗുരുതര […]









