കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടയിൽ നിലപാട് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും ജോസ് കെ മാണി ചോദിച്ചു. അതുപോലെ തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ബൈബിളിലെ വാക്യം കോട്ടുചെയ്ത് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ തങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. കേരള […]









