വാഷിങ്ടൺ: ഇറാനിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ തുടങ്ങിയാൽ അനന്തരഫലം ദയനീയമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക. ഇത്തരമൊരു സംഭവമുണ്ടായാൽ വളരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 കാരൻ എർഫാൻ സോൽത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ ഇറാൻ തയ്യാറെടുക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. തലസ്ഥാനമായ തെഹ്റാനോട് ചേർന്ന […]









