
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കർണാടക ദാഡി സ്വദേശിയായ മനു മാലിക് (43) എന്ന മനോജിനെയാണ് കോടതി ശിക്ഷിച്ചത്. തടവിനു പുറമെ 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി തേടി പാലക്കാട് എത്തിയ പ്രതി പെൺകുട്ടിയെ പരിചയപ്പെടുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. പെൺകുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
The post പാലക്കാട് 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് appeared first on Express Kerala.









