ടെഹ്‌റാൻ: ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുമെന്ന ഉന്നത ഇറാനിയൻ ന്യായാധിപൻ അടുത്തയിടെ പ്രസ്താവനയിറക്കിയിരുന്നു. പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ വിധിച്ചാൽ യുഎസ് ഇടപെടുമെന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പും നല്കിയിരുന്നു. അതിനു പിന്നാലെ തങ്ങൾ അതിനു മുതിരില്ലയെന്ന് ഇറാൻ തനിക്ക് ഉറപ്പു നൽകിയെന്നും ട്രംപ് പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും ഇക്കാര്യം ആവർത്തിച്ചിരിക്കുന്നത്. ‘തൂക്കിലേറ്റുന്ന കാര്യം ചിത്രത്തിലേയില്ല.’ അദ്ദേഹം പറഞ്ഞു. ഉന്നത […]








