തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യയെ ഒഴിവാക്കി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു പിപി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നാണ് പിപി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് […]







