വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് മരിയ നൊബേൽ സമ്മാനം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം […]









