മോസ്കോ: മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മേഖലയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്ന് പുടിൻ അറിയിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം പുട്ടിൻ മസൂദ് പെസെഷ്കിയാനുമായി 20 വർഷത്തെ തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. നെതന്യാഹുവുമായുള്ള […]









