കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസകൊടുക്കരുതെന്നത് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ സിപിഎം പച്ചക്കള്ളം പറയുകയും പ്രചരിപ്പിക്കുകയാണെന്നും തങ്ങൾ പൈസകൊടുത്ത് മാതൃക കാണിച്ചവരാണെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്. “ഞങ്ങൾ ആരോടെങ്കിലും പറഞ്ഞോ, സിഎംഡിആർഎഫിൽ പൈസകൊടുക്കരുതെന്ന്. ഞങ്ങൾ കൊടുത്തു. മാതൃക കാണിച്ചു. ഇവർ ഒരു കൊല്ലം കഴിഞ്ഞിട്ടാണ് സ്ഥലം കണ്ടുപിടിച്ചത്. എന്നിട്ട് ഞങ്ങൾക്ക് വീടുവെക്കാൻ ആ സ്ഥലം തരില്ലെന്ന് പറഞ്ഞു. ഞങ്ങൾ എന്നിട്ടാണ് സ്ഥലത്തിനായി പോയത്. നാലുമാസം കൊണ്ട് […]









