കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ ഇക്കുറി ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തിരിക്കാതെ ഇതിനകം തന്നെ അദ്ദേഹം മണ്ഡലത്തിൽ സജീവമായിരിക്കുകയാണ്. അങ്ങനെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ബേപ്പൂർ , ചെറുവണ്ണൂർ-നല്ലളം, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ബേപ്പൂർ നിയമസഭാമണ്ഡലം.മാറി വന്ന തിരഞ്ഞടുപ്പുകളിൽ യുഡിഎഫും എൽഡിഎഫും ഈ മണ്ഡലത്തിൽ നിന്നും വിജയമാധുര്യം അനുഭവിച്ചിട്ടുണ്ട്. ഇക്കുറി അൻവറിന്റെ രംഗപ്രവേശത്തോടെ സംസ്ഥാനത്തെ ശ്രദ്ധേയ […]









