തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പഴയ മുദ്രാവാക്യത്തെ ഒന്ന് പരിഷ്കരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നതായിരുന്നു മുദ്രാവാക്യമെങ്കിൽ, നായാടി മുതൽ നസ്രാണി വരെ’ എന്ന പുതിയ മുദ്രാവാക്യം ഉയർത്തിയേക്കുവാണ് വെള്ളപ്പള്ളി. ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ക്രൈസ്തവ വിഭാഗത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കണമെന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ ഈ […]









