ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയ യുഎസിന് തീരുവകൊണ്ടുതന്നെ തിരിച്ചടിയേകി ഇന്ത്യ. ഇന്ത്യയിലേക്ക് യുഎസ് വൻ തോതിൽ കയറ്റുമതി ചെയ്തുവരുന്ന പയറു-പരിപ്പുവർഗങ്ങൾക്കും മറ്റും 30% തീരുവയാണ് ഇന്ത്യ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം ഒക്ടോബർ മുതലെ ഈ പുതുക്കിയ തീരുവ നിലവിലുണ്ട്, എന്നാൽ ഇതു സംബന്ധിച്ച് ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ല. ഇത്തരത്തിൽ കാര്യമായി പ്രചരണം നൽകാതെ പ്രാബല്യത്തിലാക്കിയ അധിക തീരുവ പൊതുവേ ചർച്ചയായതുമില്ല . ഇപ്പോഴിതാ ഉയർത്തിയ തീരുവയെക്കുറിച്ച് […]









