തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രനും മറ്റു രണ്ടുപേരും ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് മൂവരും അംഗത്വം സ്വീകരിച്ചു. 2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ദീർഘകാല രാഷ്ട്രീയ പ്രവർത്തകനായിരുന്ന താൻ കഴിഞ്ഞ നാലഞ്ച് വർഷമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. എന്നാൽ പൊതു രംഗത്ത് […]









