നിലമ്പൂർ: ഒമ്പത് വയസ് പ്രായമുള്ള പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 27 കാരന് 80 വർഷം കഠിന തടവും 1.60 ലക്ഷം പിഴയടക്കാനും ശിക്ഷ. വഴിക്കടവ് മണിമൂളി നടംപടി വീട്ടിൽ സുരേഷ് ബാബു എന്ന ഉണ്ണിക്കുട്ടനെയാണ് നിലമ്പൂർ അതിവേഗ സ് പെഷൽ പോക്സോ കോടതി ജഡ് ജ് കെ.പി.ജോയ് ശിക്ഷിച്ചത്. പിഴ അടച്ചാൽ അതിജീവിതക്ക് നൽകും. കൂടാതെ കൂടുതല്‍ നഷ്ടപരിഹാരത്തിന് ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു. പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും […]









