മലപ്പുറം: മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായയുടെ കൂര ആക്രമണം. ആനൊഴുക്കുപാലത്തെ നിർമാണതൊഴിലാളിയായ സുരേഷിനേയാണ് നായ കടിച്ചുകീറിയത്. കഴിഞ്ഞ ബുധനാഴ്ച ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേൽക്കുന്നത്. മദ്രസ കഴിഞ്ഞ് മടങ്ങുന്നതിനിടെ പെൺകുട്ടിക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം സുരേഷ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയെ തെരുവുനായ ആക്രമിക്കാനൊരുങ്ങുന്നത് കണ്ട സുരേഷ് റോഡ് മുറിച്ചുകടന്ന് രക്ഷിക്കാനൊരുങ്ങി. ഇതോടെ നായ ഓടിയെത്തിയ സുരേഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യം ഇയാളുടെ കൈയിൽ കടിക്കുകയായിരുന്നു. പിന്നാലെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സുരേഷ് ഓടയിൽ വീഴുകയും ചെയ്തു. […]









