രുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ഇത് പറയുന്നതെങ്കിൽ നടപ്പില്ല മോനെ സജി ചെറിയാനെ എന്നാണ് പറയാനുള്ളതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രസ്താവനയാണ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം. എസ്.ഡി.പി.ഐ-പി.എഫ്.ഐ സംഘങ്ങൾ സജിചെറിയാന്റെ കൂടെയാണ്. ഇപ്പോൾ നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. മുസ്‌ലിം സംഘടനകൾ എല്ലാവരും […]









