
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിങ് ആണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. കിഷ്ത്വാറിലെ വനമേഖലയിലെ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി-I’ എന്ന സൈനിക നീക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
പാകിസ്ഥാൻ കേന്ദ്രമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്ന് അംഗങ്ങൾ കിഷ്ത്വാറിലെ ചത്രൂ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ഞായറാഴ്ച ഉച്ചയോടെ വനമേഖലയിൽ പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ മേഖലയിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഏറ്റുമുട്ടലിനിടെ ഗ്രനേഡ് ചീളുകൾ തറച്ച് മറ്റ് മൂന്ന് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ‘ഓപ്പറേഷൻ ട്രാഷി’, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു appeared first on Express Kerala.









