തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ പഴയ വാതിലിന്റെയും പ്രഭാമണ്ഡലത്തിന്റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) അനുമതി നൽകി ഹൈക്കോടതി. കൂടാതെ എസ്‌ഐടിയിലേക്ക് ഡിവൈഎസ്പി, സിഐ എന്നിങ്ങനെ രണ്ടുപേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്. അതുപോലെ സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം എത്രയും വേഗം പൂർത്തീകരിക്കാനാണ് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. 2019 മാർച്ചിൽ പുതിയ വാതിലുകൾ പണിതതോടെ ശ്രീകോവിലിലെ പഴയ വാതിലുകൾ സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. 1998-ൽ സ്വർണം പൊതിഞ്ഞ വാതിലും പ്രഭാമണ്ഡലവുമാണ് സ്‌ട്രോങ് […]









