തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മരണ സമയത്ത് കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന കാര്യം അജ്ഞാതമായി തുടരുകയാണ്. കൂടാതെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്. മരിക്കുന്നതിനു മുൻപ് ഉടുപ്പ് ഇട്ടുകൊടുത്തപ്പോൾ കുഞ്ഞ് കൈ വേദനിക്കുന്നുവെന്ന് പറഞ്ഞായി മൊഴിയുമുണ്ട്. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് […]









