ജറുസലേം: ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയാല്‍ മുൻപുണ്ടായിട്ടില്ലാത്ത തരത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ചയുണ്ടാകുകയാണെങ്കിൽ ഇറാൻ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്ന് നെതന്യാഹു പാർലമെന്റ് യോഗത്തിൽ പറഞ്ഞതായി ചൈനീസ് മാധ്യമമായ ഷിൻഹുവാ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഭാവിയിൽ ഇറാന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ഇറാന് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാനാകില്ലെന്നും മുന്നറിയിപ്പ് നൽകിയെന്നും നെതന്യാഹു പറഞ്ഞു. […]









