കണ്ണൂർ: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്. രാമന്തളി– പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസിൽ വച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഈ ബസിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തുവയ്ക്കണമെന്നും മറ്റാർക്കും കൈമാറരുതെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ടെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഇന്ന് തന്നെ പോലീസ് എത്തി ദൃശ്യം ശേഖരിക്കുമെന്നാണ് വിവരം. ഇതിനിടെ യുവതിയുടെ ആരോപണം ബസ്ബ ജീവനക്കാർ തള്ളി. ബസിൽ ഇങ്ങനെ ഒരു […]









