
മലപ്പുറം ചേളാരിയിൽ വിവാഹ സൽക്കാരത്തിനിടെ തിളച്ച പായസച്ചെമ്പിൽ വീണു പൊള്ളലേറ്റയാൾ മരിച്ചു. ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറം പണിക്കോട്ട് പടിയിലായിരുന്നു ദാരുണമായ അപകടം നടന്നത്. വിവാഹത്തോടനുബന്ധിച്ച് പായസം തയ്യാറാക്കുന്നതിനിടെ അയ്യപ്പൻ അബദ്ധത്തിൽ തിളച്ച പായസത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിവരുന്നതിനിടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
The post പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റു; ചികിത്സയിലിരുന്ന ചേളാരി സ്വദേശി മരിച്ചു appeared first on Express Kerala.









