കൊല്ലം: ശബരിമല സ്വർണ്ണകൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻപോറ്റി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. വിധി ബുധനാഴ്ചണ്ടാകും. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ വാദം. കേസന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകരുതെന്ന കർശന നിലപാടിലാണ് പ്രോസിക്യൂഷൻ. ഇനിയും തുടരന്വേഷണം വേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും ഉണ്ണിക്കൃഷ്ണൻപോറ്റിയും തമ്മിലുള്ള […]









