കയ്‌റോ: തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്. കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല മേഖലയിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകളായി ഇട്ടുനൽകുകയായിരുന്നു. ഈ മേഖല ഐഡിഎഫ് നിയന്ത്രണത്തിലാണെന്നും അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നുമാണ് ലഘുലേഖകളുടെഉള്ളടക്കം. 70 കുടുംബങ്ങളിലായി ഏതാണ്ട് 3000 പലസ്തീൻകാർ ഇവിടെ പാർക്കുന്നുണ്ട്. […]









