സൈബർ ലോകത്തെ ചാവേർ സഖാക്കൾ സ്വയം വിശേഷിപ്പിക്കുന്നത് കടന്നലുകൾ എന്നാണ്. രാഷ്ട്രീയ എതിരാളികളെ സൈബർ ലോകത്ത് അറഞ്ചം പുറഞ്ചം കുത്തി നിരപ്പാക്കുക എന്നതാണ് ഇവരുടെ ദൗത്യം. കാര്യമോ, കാരണമോ ഒന്നും നോക്കേണ്ടതില്ല. യുക്തിയോ മര്യാദയോ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. സാധാ ചീത്തവിളി മുതൽ പച്ചത്തെറിവരെ ഇവരുടെ ആവനാഴിയിലുണ്ട്. അതിന്റെ കുത്തേറ്റു വാങ്ങാത്ത എതിർചേരിയിലെ ആളുകൾ ഇല്ല എന്നു തന്നെ പറയാം. കുറേക്കാലം ആ കടന്നലുകളുടെ സ്വയം പ്രഖ്യാപിത രാജാവായി കടന്നൽ രാജയായി വാണിരുന്നത് പി വി അൻവർ ആയിരുന്നു. […]









