തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയിട്ടുണ്ടെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് എസ്കോർട്ടിലാണ് അന്നു പോയത്. അവിടെ ഒരു ചടങ്ങ് നടക്കുന്നുണ്ടായിരുന്നുവെന്നും പോറ്റി നിർബന്ധിച്ചതു കൊണ്ടാണു പോയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആ ചടങ്ങ് എന്തായിരുന്നുവെന്ന് ഓർമ്മയില്ല, ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നെന്നു തോന്നുന്നെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കടകംപള്ളിയുമായി ബന്ധമുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കടകംപള്ളി മാധ്യമങ്ങളോട് വ്യക്തത വരുത്തി രംഗത്തെത്തിയത്. രണ്ടുതവണ തന്റെ […]









