ശബരിമല: ശബരിമല ക്ഷേത്രത്തിലെത്തിയശേഷം ഉണ്ണികൃഷ്ണൻ പോറ്റി വലിയ തോതിൽസ്വത്ത് സമ്പാദനം നടത്തിയെന്ന് ഇഡിയ്ക്ക് ബോധ്യമായി. ഇത് കള്ളപ്പണത്തിന്റെ കീഴിൽ വരുമെന്നാണ് ഇ.ഡി. പറയുന്നത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുകേസ് പ്രതികളായ എ. പത്മകുമാറിന്റേയും എൻ. വാസുവിന്റേയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇ.ഡി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിച്ചു. എൻ. വാസു, പദ്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുവിവരങ്ങൾ ഇതിനകം തന്നെ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. വൈകാതെ തന്നെ താത്കാലിക കണ്ടുകെട്ടൽ നടപടികളിലേക്ക് […]









