തിരുവനന്തപുരം: എൻഡിടിവി സർവ്വേയിൽ തൻറെ പേരില്ലാത്തതിൽ വളരെ സന്തോഷമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നത്. പാർട്ടി സർവേ നടത്തുന്നില്ല. അതുപോലെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചർച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയിൽ പറയുന്നത്. ഭരണം വളരെ മോശം എന്ന് […]









