തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിംലീഗിൽ ചേർന്നു. 30 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വിട്ടത്. മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് സുജ. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്ന സുജ ചന്ദ്രബാബു നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. സിപിഎമ്മിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചു, പുറമെ പറയുന്നത് പോലെ മതനിരപേക്ഷതയല്ല സിപിഎമ്മിനുള്ളിലെന്നും സുജ പറഞ്ഞു. പാണക്കാട് സാദിഖലി […]









