ഡാവോസ് / വാഷിങ്ടൺ: ഇറാനെ കേന്ദ്രീകരിച്ച് അമേരിക്കൻ നാവിക സേനയുടെ വലിയൊരു കപ്പൽസമൂഹം (armada) ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങവെ എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇറാനെ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു സൈനിക ശക്തിയാണ് ആ ദിശയിലേക്ക് നീങ്ങുന്നത്. ഒന്നും സംഭവിക്കേണ്ടി വരരുതെന്നാണ് ആഗ്രഹം, എന്നാൽ അവർക്ക് മേൽ ഞങ്ങൾ കർശനമായ ശ്രദ്ധ പുലർത്തുന്നു,” ട്രംപ് പറഞ്ഞു. “ഉപയോഗിക്കേണ്ട […]









