തിരുവനന്തപുരം: മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. 11 മണിയോടെ മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനത്തേയ്ക്കാണ് മോദി എത്തിയത്. ഈ സമയം നിരവധി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവർത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വൻപ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് കേരളം. അതിവേഗ റെയിൽ പ്രഖ്യാപനം ഉൾപ്പെടെ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നിരുന്നു. അതുപോലെ […]









