തിരുവനന്തപുരം: കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി അതിനൊക്കെ മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘മാറാത്തത് ഇനി മാറും’ എന്ന് മലയാളത്തിൽ പറഞ്ഞ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്നും പറഞ്ഞു. ഉദാഹരണമായി ഗുജറാത്തിനെ മോദി ഉയർത്തിക്കാട്ടി. ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നതെന്ന് നരേന്ദ്ര മോദി പ്രവർത്തകരോടു ചോദിച്ചു. 1987നു മുൻപ് ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടിയായിരുന്നു ബിജെപി. […]









