ഡാവോസ് / ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ ആഗോള സമാധാന വേദിയിൽ ഇന്ത്യ പങ്കെടുത്തില്ല. ഗാസയിൽ സമാധാനം ലക്ഷ്യമിട്ട് ആരംഭിച്ചതെന്നു പറഞ്ഞ ഈ ബോർഡ് പിന്നീട് വ്യാപകവും തുറന്നതും ആഗോള ദൗത്യമായി രൂപാന്തരപ്പെട്ടതോടെയാണ് ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ശക്തികൾ വിട്ടുനിന്നത്. മാത്രമല്ല ഐക്യരാഷ്ട്രസഭ പോലുള്ള നിലവിലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ ഇത് പിന്നിലാക്കുമോ എന്ന ആശങ്കകളും ശക്തമാകുകയാണ്. അതേസമയം സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന […]









