തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ കൊലപാതകത്തിൽ താൻ നിരപരാധിയാണെന്ന് അമ്മ കൃഷ്ണപ്രിയ. കുടുംബ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു, താൻ ഭർത്താവുമായി സംസാരിക്കാറില്ലായിരുന്നുവെന്നും കൃഷ്ണപ്രിയ മൊഴി നൽകി. നേരത്തെമുതൽ കുഞ്ഞിനോട് ഭർത്താവിന് ഇഷ്ടക്കേടുളളതായി തോന്നിയിരുന്നു. ഭർത്താവ് മടിയിൽ ഇരുത്തിയ ശേഷമാണ് മുൻപും കുഞ്ഞിന്റെ കയ്യിൽ പൊട്ടലുണ്ടായത്. കുഞ്ഞിനെ കൊന്നു എന്ന് അറിഞ്ഞതിന്റെ ഞെട്ടലുണ്ടെന്നും കൃഷ്ണപ്രിയ പോലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ താൻ മർദ്ദിച്ചിരുന്നുവെന്ന് ഷിജിൻ പോലീസിന് മൊഴി നൽകിയിരുന്നു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ […]









