ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി ഡൊണാൾഡ് ട്രംപ് ആവിഷ്‌കരിച്ച ‘ബോർഡ് ഓഫ് പീസ്’ ഉടമ്പടിയിൽ പാകിസ്താൻ ചേരുന്നതിനെതിരെ ഇസ്രയേൽ രംഗത്ത്. ഉടമ്പടിയിൽ ഇരുപതോളം രാജ്യങ്ങൾ ഒപ്പിട്ടെങ്കിലും പാകിസ്താൻ അംഗമാവുന്നതിനെയാണ് ഇസ്രയേൽ എതിർക്കുന്നത്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽവെച്ചാണ് രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പിട്ടത്. പാകിസ്താനു വേണ്ടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. എന്നാൽ, ഗാസയുടെ പുനരുദ്ധാരണത്തിലോ സമാധാനസേനയിലോ പാകിസ്താന് പങ്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ‘തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും ഗാസയിലേക്കു സ്വീകരിക്കില്ല, അതിൽ പാകിസ്താനും ഉൾപ്പെടുന്നു. ‘ […]









