പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. പത്തനംതിട്ട ജില്ലാ സെഷൻ കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം എംഎൽഎയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പരാതിക്കാരി രാഹുലിൽ നിന്ന് ക്രൂര പീഡനമാണ് നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ […]









