പെഷവാർ: പാകിസ്താനിൽ വിവാഹവീട്ടിൽ ചവേർ ആക്രമണം. 7 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായീൽ ഖാൻ ജില്ലയിലാണ് ആക്രമണം നടന്നത്. സർക്കാർ അനുകൂല സംഘടനയിലെ നേതാവായി അറിയപ്പെടുന്ന നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണ് സ്‌ഫോടനം നടന്നത്. തീവ്രവാദികളെക്കുറിച്ച് സുരക്ഷ സേനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറുന്ന ഒരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്. അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിഥി എന്ന വ്യാജേനയാണ് ഭീകരൻ വിവാഹചടങ്ങ് നടക്കുന്ന വീട്ടിൽ കയറിപ്പറ്റിയത്. നൃത്ത-സംഗീത പരിപാടി […]









